തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ പോക്‌സോ തടവുകാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെ


തലശ്ശേരി: തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറളം സ്വദേശി പള്ളത്ത് കുഞ്ഞിരാമന്‍ (42) ആണ് മരിച്ചത്. പോക്സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇയാള്‍

ശനിയാഴ്ച്ച പുലര്‍ച്ചെ 1.45 ഓടെയാണ് സെല്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജനല്‍ കമ്പിയില്‍ വസ്ത്രം ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. സഹതവടുകാരാണ് കുഞ്ഞിരാമനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവര്‍ പോലീസുകാരെ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.