മുസ്‌ലിം ലീഗ് നേതാവ് ടി.ടി.ഇസ്മയില്‍ ബി.ജെ.പി വേദിയില്‍; പൊന്നാട അണിയിച്ച് ബി.ജെ.പി നേതാക്കള്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: കെ റെയില്‍ വിരുദ്ധ സമരസമിതി പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ ടി.ടി.ഇസ്മയില്‍ ബി.ജെ.പി വേദിയില്‍. ബി.ജെ.പിയുടെ കെ റെയില്‍ വിരുദ്ധ ജാഥയില്‍ പങ്കെടുത്താണ് ടി.ടി.ഇസ്മയില്‍ സ്വീകരണം ഏറ്റുവാങ്ങിയത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ ഇസ്മയിലിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. വി.കെ സജീവന്‍ നയിക്കുന്ന കെ റെയില്‍വിരുദ്ധ പദയാത്ര വെങ്ങളം കാട്ടില്‍പ്പീടികയിലെ വേദിയിലെത്തിയപ്പോഴാണ് ടി.ടി.ഇസ്മയിലിനെ വേദിയില്‍ സ്വീകരിച്ചത്.

മുസ്‌ലിം ലീഗ് മുന്‍ ജില്ലാ ട്രെഷറര്‍ ആണ് ഇസ്മയില്‍. രണ്ടുതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.ടി. ഇസ്മയിലിന്റെ നേതൃത്വത്തില്‍ കെ റെയിലിനെതിരെ കാട്ടിലെപ്പീടിയില്‍ നിന്നും ആരംഭിച്ച സമരമാണ് ഇന്ന് സംസ്ഥാനത്താകെ വ്യാപിച്ച കെ.റെയില്‍ വിരുദ്ധ സമരമായി മാറിയത്.

ഇസ്മയില്‍ ബി.ജെ.പി വേദിയില്‍ പങ്കെടുത്തത് ലീഗ് അണികള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

വീഡിയോ കാണാം: