വാഹനത്തിൽ എംഡിഎംഎ കടത്താൻ ശ്രമം; പേരാമ്പ്രയില്‍ ഇരുപത്തിരണ്ടുകാരൻ പിടിയില്‍


Advertisement

പേരാമ്പ്ര: പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി കാവിലുംപാറ സ്വദേശി പിടിയില്‍. കാവിലുംപാറ വട്ടിപ്പന ജിന്റ്റോ തോമസ് (22) ആണ് പിടിയിലായത്.

Advertisement

380 മില്ലിഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇന്നലെ പേരാമ്പ്ര ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സുസുക്കി ആക്‌സസ് സ്‌കൂട്ടറും പിടികൂടി.

Advertisement

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ എന്‍.പിയും സംഘവും നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സബീര്‍ അലി പി.കെ, പ്രിവേന്റീവ് ഓഫീസര്‍ ഗ്രേഡ് ജയരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രഘുനാഥ്, ഷബീര്‍ എന്നിവരും ഉണ്ടായിരുന്നു.

Advertisement

Summary: try to smuggle to mdma in bike kavilampara native arrested in perambra