വില്‍പ്പനയ്ക്കായി ബൈക്കില്‍ എം.ഡി.എം.എ. കടത്താന്‍ ശ്രമം; കുറ്റ്യാടിയില്‍ വാഹനപരിശോധനയ്ക്കിടെ 24കാരന്‍ പോലീസ് പിടിയില്‍


Advertisement

കുറ്റ്യാടി: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. വടയം നരിക്കൂട്ടുംചാല്‍ തരിപ്പൊയില്‍ സൂരജി (24)നെയാണ് കുറ്റ്യാടി പോലീസ് സംഘം പിടികൂടിയത്.

Advertisement

നരിക്കൂട്ടുംചാലില്‍നിന്ന് വില്‍പ്പനയ്ക്കായി കുറ്റ്യാടിയിലേക്ക് ബൈക്കില്‍ എ.ഡി.എംയുമായി സഞ്ചരിക്കവെയാണ് ഇയാള്‍ അറസ്റ്റിലായത്. നീലേച്ചുകുന്നില്‍വെച്ച് വാഹനപരിശോധനയില്‍ ഏര്‍പ്പെട്ട പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടുന്നതിനിടയില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 5.84 ഗ്രാം എം.ഡി.എം.എ. സൂരജില്‍നിന്ന് പിടിച്ചെടുത്തു.

Advertisement

ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജുവിന്റെയും എസ്.ഐ. പി ഷമീറിന്റെയും നേതൃത്വത്തില്‍ സൂരജിനെ ചോദ്യം ചെയ്തു വരികയാണ്. ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Advertisement

സിവില്‍ പോലീസ് ഉദ്യാഗസ്ഥരായ സിറാജ്, സുനില്‍കുമാര്‍, സജീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Summary: try to smuggle mdma youth arrested in kutyadi