തിരുവങ്ങൂര്‍ വെറ്റിലപ്പാറ പുളിക്കണ്ടി നാഗകാളി കോട്ട സര്‍പ്പകാവ് മഹോത്സവം; പുളളുവന്‍പാട്ട്, നവേറുപാട്ട് തുടങ്ങി വിവിധ പരിപാടകളോടെ സര്‍പ്പബലി, കലശം ചടങ്ങുകള്‍ നടത്തി


Advertisement

കൊയിലാണ്ടി: തിരുവങ്ങൂര്‍ വെറ്റിലപ്പാറ പുളിക്കണ്ടി നാഗകാളി കോട്ട സര്‍പ്പകാവ് സര്‍പ്പബലി ചടങ്ങ് നടത്തി. ആണ്ടു തോറും ആചാരിക്കാറുള്ള സര്‍പ്പബലി, കലശം, ഇത്യാദി ചടങ്ങുകള്‍ ഈ വര്‍ഷവും നടത്തി.

Advertisement

രാരംപറമ്പത്ത്, പടിക്കലക്കണ്ടി തറവാട് വകയായ നാഗക്കാവില്‍ തദ്ദേശ വാസികളുടെയും ഭക്ത മനസ്സുകളുടെയും സാന്നിധ്യത്തില്‍ കലശ പൂജ, കളശം ആടല്‍, സര്‍പ്പബലി മുതലായ അനുഷ്ടാനങ്ങളോടെ നടന്നു.

Advertisement

അതോടൊപ്പം പാലത്തില്‍ കളത്തില്‍ കുടുംബം അവതരിപ്പിച്ച സഹസ്രനാമ അര്‍ച്ചന, പാലക്കാട് ചാലി കുടുംബത്തിന്റെ പുള്ളുവന്‍ പാട്ട്, നവേറു പാട്ട് എന്നീ വൈവിധ്യമാര്‍ന്ന പരിപാടികളും അരങ്ങേറി. ഉച്ചക്ക് അന്നദാനത്തിനു ശേഷം ചടങ്ങുകളുടെയും പരിപാടികളുടെയും ആരംഭം കുറിച്ചു.

Advertisement