കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ മരംപൊട്ടി വൈദ്യുതി ലൈനില്‍ വീണു; വൈദ്യുതി വിതരണം തടസപ്പെട്ടു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പേരാല്‍മരകൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് വീണു. ഇന്നു രാവിലെ 9 മണിയോടെയാണ് മരകൊമ്പ് പൊട്ടി വൈദ്യുതി ലൈനിലെക്ക് വീണത്. വൈദ്യുതി ലൈന്‍ പൊട്ടിയതിനാല്‍ കൊയിലാണ്ടി നഗരത്തിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. ദേശീയപാതയില്‍ കുറച്ചുസമയം ഗതാഗതം തടസപ്പെടുകയും ചെയ്തു.

അഗ്‌നിരക്ഷാസേനയെത്തി കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മരകൊമ്പ് മുറിച്ചു മാറ്റി. കോമ്പൗണ്ടിലെ മരം ഭീഷണിയായിട്ട് ഏറെ നാളായി. മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചിരുന്നു, കഴിഞ്ഞ ദിവസവും മരകൊമ്പ് പൊട്ടി വൈദ്യുതി ലൈനിലെക്ക് വീണിരുന്നു.