ഇനി അപകട സാഹചര്യങ്ങളെ കൂടുതല്‍ കാര്യക്ഷമമായും ധീരതയോടെയും ഇവര്‍ നേരിടും; സിവില്‍ ഡിഫന്‍സ്, ആപദാമിത്ര അംഗങ്ങള്‍ക്ക് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ പരിശീലന പരിപാടി


Advertisement

കൊയിലാണ്ടി: സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കും ആപദാമിത്ര അംഗങ്ങള്‍ക്കുമുള്ള ദുരന്തനിവാരണ ട്രെയിനിങ് പ്രോഗ്രാം കൊയിലാണ്ടിയില്‍ സമാപിച്ചു. കഴിഞ്ഞ ആറു ദിവസങ്ങളിലായി കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

Advertisement

അപകട സാഹചര്യങ്ങളില്‍ എങ്ങനെ കാര്യക്ഷമമായും ധീരതയോടെയും പ്രവര്‍ത്തിക്കാം, വിവിധതരം അപകടങ്ങള്‍, ഫസ്റ്റ് എയ്ഡ്, ദുരന്തനിവാരണം, പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.

Advertisement

സമാപനപരിപാടി കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ്.പി.കെ. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ പ്രദീപ്, മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി.പി.ഷിജു എന്നിവര്‍ സംസാരിച്ചു.

Advertisement