വടകര വഴിയാണോ യാത്ര? ദേശീയപാതയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം


Advertisement

വടകര: ദേശീയ പാതയില്‍ പെരുവാട്ടുംതാഴെ ജംഗ്ഷനില്‍ ഓവര്‍ ബ്രിഡ്ജിനായുള്ള പില്ലറില്‍ ഗാര്‍ഡര്‍ കയറ്റുന്ന പണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു.

Advertisement

ഇന്ന് മുതല്‍ (ജൂൺ 25) ഒരാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഗാര്‍ഡര്‍ പില്ലറില്‍ കയറ്റുന്ന അര മണിക്കൂര്‍ സമയമാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.

Advertisement
Advertisement