Tag: NH

Total 3 Posts

വടകര വഴിയാണോ യാത്ര? ദേശീയപാതയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം

വടകര: ദേശീയ പാതയില്‍ പെരുവാട്ടുംതാഴെ ജംഗ്ഷനില്‍ ഓവര്‍ ബ്രിഡ്ജിനായുള്ള പില്ലറില്‍ ഗാര്‍ഡര്‍ കയറ്റുന്ന പണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് മുതല്‍ (ജൂൺ 25) ഒരാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഗാര്‍ഡര്‍ പില്ലറില്‍ കയറ്റുന്ന അര മണിക്കൂര്‍ സമയമാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.

‘പാലത്തിന്റെ ഉയരം അഞ്ച് മീറ്റർ മാത്രം, ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയില്ല, മുത്താമ്പി-അരിക്കുളം റോഡിലെ അടിപ്പാതയുടെ ഉയരം കൂട്ടണം’; സിപിഎം പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മുത്താമ്പി-അരിക്കുളം-പേരാമ്പ്ര റോഡില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയുടെ ഉയരക്കുറവ് പരിഹരിക്കണമെന്നാവശ്യവുമായി സിപിഎം. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നാളെ സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്യും. മണമല്‍ ഭാഗത്താണ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത്. ബൈപ്പാസിന് ഉയരക്കുറവുണ്ടാവില്ലെന്നും വലിയ വാഹനങ്ങള്‍ കടന്നു

സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകി മാറി; കൊയിലാണ്ടി നഗരമധ്യത്തിലെ ദേശീയപാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കുഴി

കൊയിലാണ്ടി: നഗര മധ്യത്തില്‍ ദേശീയപാതയുടെ നടുവിലായി രൂപപ്പെട്ട കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിമാറിയതോടെയാണ് വലിയ കുഴി രൂപപ്പെട്ടത്. മഴ പെയ്തതോടെ വെള്ളം നിറഞ്ഞ് കുഴി കാണാതാകുന്നത് അപകട സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി നഗര മധ്യത്തിലെ ജങ്ഷനില്‍ ഒരു കൊല്ലം മുമ്പാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പതിച്ചത്. സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഭാഗമായി