Tag: Traffic Restriction

Total 7 Posts

വടകര വഴിയാണോ യാത്ര? ദേശീയപാതയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം

വടകര: ദേശീയ പാതയില്‍ പെരുവാട്ടുംതാഴെ ജംഗ്ഷനില്‍ ഓവര്‍ ബ്രിഡ്ജിനായുള്ള പില്ലറില്‍ ഗാര്‍ഡര്‍ കയറ്റുന്ന പണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് മുതല്‍ (ജൂൺ 25) ഒരാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഗാര്‍ഡര്‍ പില്ലറില്‍ കയറ്റുന്ന അര മണിക്കൂര്‍ സമയമാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.

പിഷാരികാവിലെ വലിയവിളക്ക് ഉത്സവം: ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഉടന്‍, വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ട വഴികള്‍ അറിയാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ വലിയവിളക്ക് ഉത്സവം നടക്കുന്ന ഇന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം രാത്രി പത്ത് മണി വരെ നീളും. കോഴിക്കോട് ഭാഗത്തേക്കും വടകര ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിഞ്ഞ് പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് വടകര

പിഷാരികാവ് കാളിയാട്ടം: ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍; ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ട വഴികള്‍ അറിയാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍. വലിയ ജനത്തിരക്ക് ഉണ്ടാവുന്നതിനാല്‍ എല്ലാ വര്‍ഷവും ഉത്സത്തിന്റെ പ്രധാന ദിവസങ്ങളില്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ബുധനാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം. ചെറിയവിളക്ക് ദിവസമായ നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ഗതാഗതനിയന്ത്രണം. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി

വേങ്ങേരി ബൈപ്പാസില്‍ മൂന്നുമാസത്തേക്ക് ഗതാഗത നിയന്ത്രണം; കോഴിക്കോട്ടേക്കും തിരിച്ചും വാഹനങ്ങള്‍ പോകേണ്ടത് ഇങ്ങനെ- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ദേശീയപാത 66 വേങ്ങേരി ബൈപാസില്‍ ആറുവരിപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് ബുധനാഴ്ച മുതല്‍ അടക്കും. മൂന്നുമാസത്തേക്കാണ് ഗതാഗത നിയന്ത്രണം. കക്കോടി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ വേങ്ങേരി ബൈപാസ് ജങ്ഷനില്‍ ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ് വഴി യാത്രചെയ്ത് പ്രൊവിഡന്‍സ് കോളജ് ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് കരിക്കാന്‍കുളത്തുവഴി ടൗണിലേക്ക് പോകണം. ടൗണില്‍നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവം : ചൊവ്വാഴ്ച മുതല്‍ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം; കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെയ്യേണ്ടതെന്ത്? ബദല്‍വഴികള്‍ ഏതെന്ന് അറിയാം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന കോഴിക്കോട്ട് നഗരത്തില്‍ ജനുവരി മൂന്ന് മുതല്‍ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകള്‍ക്ക് ഇളവ് അനുവദിക്കും. കണ്ണൂര്‍ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവര്‍ ചുങ്കത്ത് ഇറങ്ങണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകള്‍

നരക്കോട് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിരോധനം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം

മേപ്പയ്യൂർ: നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര്‍ എഫ് ബി-പിഎംയു, കെകെഡി/ഡബ്‌ള്യൂ വൈ ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ നരക്കോട് സെന്ററില്‍ നിന്നും ചെറുശ്ശേരി അമ്പലം റോഡ് വഴി കല്ലങ്കിതാഴെ പ്രവേശിക്കുന്ന രീതിയില്‍ തിരിഞ്ഞു

ബലിതർപ്പണത്തിന് ഉരുപുണ്യകാവിലേക്ക് വാഹനവുമായാണോ പോകുന്നത്? എങ്കിൽ ശ്രദ്ധിക്കൂ.. മൂടാടിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിശദമായി അറിയാം

മൂടാടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് പൂർണ്ണമായും ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം.നാളെയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം ആരംഭിക്കും. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം പൂർണ്ണ തോതിൽ ഇത്തവണ ബലി തർപ്പണം നടത്തുമ്പോൾ പതിനയ്യായിരത്തിലേറെ പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ കർശന നിയന്ത്രങ്ങളുമുണ്ടാവും. ബലിതര്‍പ്പണം