ടിപ്പര്‍ ലോറിയുടെ ടയര്‍പൊട്ടി; താമരശ്ശേരി ചുരം ഒന്നാംവളവില്‍ ഗതാഗത തടസ്സം


താമരശ്ശേരി: ചുരം ഒന്നാം വളവില്‍ ടിപ്പര്‍ ലോറിയുടെ ടയര്‍പൊട്ടി ഗതാഗത തടസ്സം. ലോറിയുടെ രണ്ട് ടയറും പൊട്ടിയ നിലയിലാണുളളത്.

നിലവില്‍ വണ്‍വേആയി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും വലിയ ഗതാഗതക്കുരുക്കാണ് ചുരത്തില്‍ നേരിടുന്നത്. ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ടയര്‍ എത്തിച്ച് ലോറി നീക്കാനുളള ശ്രമം തുടരുകയാണ്.