ഇനി പരിശീലനത്തിന്റെ നാളുകള്‍; കൊയിലാണ്ടിയില്‍ കുട്ടികള്‍ക്കായി ഒരുക്കിയ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ജി.വി.എച്ച്.എസ്.എസ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ഫുട്‌ബോള്‍, ഖോ ഖോ, സെപക് താക്രോ അറ്റ്‌ലറ്റിക്‌സ്, എന്നീ വിഭാഗത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നടത്തുന്നത്.

മുന്‍ സര്‍വീസസ് ഫുട്‌ബോള്‍ താരം കുഞ്ഞികണാരന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗമിനി മോഹന്‍ദാസ് (ഹനീഷ് ഡ്രൈവിംഗ് സ്‌കൂള്‍) മുഖ്യാതിഥിയായി. ചടങ്ങില്‍ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ഷജിത (എച്ച്.എം) പി.ടി.എ. പ്രസിഡണ്ട്. വി. സുചീന്ദ്രന്‍, പി.പി രാജീവന്‍, ശ്രീലാല്‍ പെരുവട്ടൂര്‍, നവീന ബിജു, ഒ.കെ. ഷിജു എന്നിവര്‍ സംസാരിച്ചു.