കനത്ത മഴയിൽ മരക്കൊമ്പുകൾ റോഡിലേക്ക് ചാഞ്ഞു; മൂടാടി ദേശീയ പാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു
മൂടാടി: കനത്ത മഴയിൽ ദേശീയപാതയിൽ മരക്കൊമ്പ് ചാഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മൂടാടി കെഎസ്ഇബി ഓഫീസിനുമുന്നിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ദേശീയപാതയിലൂടെ കടന്നുപോകുന്ന വലിയവാഹനങ്ങൾ കൊമ്പിൽ തട്ടിയതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സെത്തി മരംകൊമ്പ് മുറിച്ചുമാറ്റി ഗതാതം പുനസ്ഥാപിച്ചു.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ്, ഫയർ&റെസ്ക്യു ഓഫീസർമാരായ നിതിൻരാജ്, അമൽരാജ്, റിനീഷ് പി കെ,ശ്രീരാഗ് ലിനീഷ്, ഹോംഗാര്‍ഡുമാരായ ഓംപ്രകാശ്, ടി.പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Summary: Tree branches slanted onto the road in the heavy rain; traffic block was disrupted on the Moodadi national highway