ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇനി പേടി വേണ്ട, സുരക്ഷിത യാത്രയ്ക്കായി ‘ട്രാക്ക് മൈ ട്രിപ്പ്’ സംവിധാനവുമായി കേരള പോലീസ്


കൊയിലാണ്ടി: തനിച്ചുള്ള യാത്രയില്‍ പോലീസ് സഹായം ലഭ്യമാക്കാനുള്ള പുതിയ സംവിധാനവുമായി കേരള പോലീസ്. പോലീസിന്റെ പോല്‍ -ആപ്പിള്‍ ആപ്പ് വഴിയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പോല്‍ – ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്ത് യാത്ര സുരക്ഷിതമാക്കാനുള്ള സേവനമാണ് കേരള പൊലീസ് നല്‍കുന്നത്.

തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചര്‍ ചെയ്ത് എസ്എംഎസ് അയക്കും.

എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ യാത്രയുടെ ലൊക്കേഷന്‍ അവര്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ – ആപ്പ് നിര്‍ബന്ധമല്ല) അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ SOS ഓപ്ഷന്‍ അമര്‍ത്തുന്നതോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലൊക്കേഷന്‍ സഹിതം സന്ദേശം എത്തുകയും പൊലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യുമെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:


Also Read- പയ്യോളി നഗരസഭ ചെയര്‍മാന്‍ സെപ്റ്റംബര്‍ ഒന്നിന് രാജിവെക്കും; പുതിയ ചെയര്‍മാന്റെ കാര്യം ഇതുവരെ തീരുമാനമായില്ല, മുസ്‌ലിം ലീഗ് ആശയക്കുഴപ്പത്തില്‍


Also Read- വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ല; ഹിന്ദു മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിൽ സുപ്രിം കോടതി

Summary: ‘Track My Trip’ system Kerala Police with Pol Apple App To make traveling alone safe