അന്താരാഷട്ര സ്‌പോര്‍ട്‌സ് സമ്മിറ്റ്; ടൂര്‍ ഡി കേരള സൈക്ലതോണിന് കൊയിലാണ്ടിയില്‍ വന്‍ സ്വീകരണം


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര സ്‌പോര്‍ട്‌സ് സമ്മിറ്റ് 2024 ന്റെ പ്രചരണാര്‍ത്ഥം ടൂര്‍ ഡി കേരള സൈക്ലതോണിന് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. കൊച്ചുകുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി ആളുകളാണ് സൈക്ലത്തോണിനെ വരവേറ്റത്.

പാസ് ഫുട്‌ബോള്‍ നഴ്‌സറിയും സ്‌കോര്‍ ലൈന്‍ ഫുട്‌ബോള്‍ അക്കാദമി സംയുക്തമായി കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിനു സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഉജ്ജ്വലമായ സ്വീകരണം നല്‍കിയത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ടൂര്‍ ഡി കേരള സൈക്ലത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രൊഫുല്‍ പ്രേംനാഥ്, ഉണ്ണികൃഷ്ണന്‍, എന്‍.കെ പ്രവീണ്‍ദാസ്, കെ.ടി. വിനോദ് കുമാര്‍, ദിനേശ് മണി, സുജന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.