ദേശീയപാതാ വികസന പ്രവൃത്തിക്കായി എത്തിച്ച ടോറസ് ലോറിക്ക് തീ പിടിച്ചു; സംഭവം വടകരയ്ക്കടുത്ത് മുക്കാളിയിൽ 


Advertisement

മുക്കാളി: ദേശീയപാതയുടെ പ്രവൃത്തിക്കായി എത്തിച്ച ടോറസ് ലോറിക്ക് തീ പിടിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിയിൽ മുക്കാളി ദേശീയപാതയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വടകര അ​ഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.

Advertisement

ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാ​ഗമായി എത്തിയ വ​ഗാഡിന്റെ വാഹനത്തിനാണ് തീപിടിച്ചത്. തീ പടർന്ന ഉടനെ നാട്ടുകാർ വടകര അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസരായ വിജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Advertisement

രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ്‌ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരീഷ് എം, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഷിജു കെ.എം, സ്വപ്നേഷ്, എൻ.കെ, വിപിൻ എം, അർജുൻ സി.കെ, അമൽ രാജ്, വിവേക് പി.ടി, എം കെ ഗംഗാധരൻ, പി.സി ജോതികുമാർ, ഹോം ഗാർഡ് സത്യൻ എൻ, രതിഷ് ആർ എന്നിവർ പങ്കാളികളായി.

Advertisement