Top 5 News Today | ദേശീയപാതയ്ക്കായി തിക്കോടി പാലൂരിലെ പൂവെടിത്തറ പൊളിച്ചു തുടങ്ങി, ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ 85 ശതമാനം പോളിങ്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (30/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 30 ചൊവ്വാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി; ആഘോഷമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘ചിരിക്കിലുക്കം- 23’ എന്ന പേരില്‍ നടത്തിയ പരിപാടി 122ാം നമ്പര്‍ വിനയ സ്മാരക അംഗനവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. ”പുത്തന്‍ വിദ്യാഭ്യാസ നയം പിന്‍വലിക്കുക”; എസ്.എഫ്.ഐ സാംസ്‌കാരിക സംഗമവും പ്രതിഭാ സംഗമവും നടേരിയില്‍
കൊയിലാണ്ടി: പുത്തന്‍ വിദ്യാഭ്യാസ നയത്തിനെതിരായി മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച് എസ്.എഫ്.ഐ നടേരി ലോക്കല്‍ കമ്മിറ്റി ”ലാ ലോട്ട” എന്ന പേരില്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും ഇവയാണ്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. ചരിത്രത്തിന്റെ ഭാഗമായി തിക്കോടി പാലൂരിലെ പൂവെടിത്തറയും; ദേശീയപാത പ്രവൃത്തികള്‍ക്കായി തറ പൊളിച്ചു തുടങ്ങി
തിക്കോടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി തിക്കോടി പാലൂരിലെ പ്രശസ്തമായ പൂവെടിത്തറ പൊളിച്ചു തുടങ്ങി. കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്ര ഉത്സവ ചടങ്ങുകളുടെ ഭാഗമായി നിലകൊണ്ട പൂവെടിത്തറ പ്രദേശത്തെ ഭക്തജനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഇടമാണ്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.