കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം


കോഴിക്കോട്: കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്.

കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിൽ ജൂനിയർ ഹിന്ദി, എൽ.പി.എസ്.ടി., യു.പി.എസ്.ടി. നിയമനം നടത്തുന്നു. അഭിമുഖം മെയ് 31 രാവിലെ 10.30-ന്.

കാലിക്കറ്റ് ഹയർസെക്കൻഡറി ഫോർ ദി ഹാൻഡികാപ്പ്ഡ് സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ കൊമേഴ്സ്, ഹിസ്റ്ററി തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ജൂൺ അഞ്ചിനുമുമ്പ് അപേക്ഷിക്കണം. സ്പെഷ്യൽ കോഴ്സ് പൂർത്തിയായവർക്ക് മുൻഗണനയുണ്ട്. ഫോൺ: 8075848371.

മുക്കത്ത് കടവ് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി.-മലയാളം പാർട്ട് ടൈം ജൂനിയർ അറബിക് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് സ്കൂളിൽ.

ജി.എൽ.പി.എസ്. വെസ്റ്റ് നല്ലൂരിൽ എൽ.പി.എസ്.ടി. തസ്തികയിലേക്ക് ബുധനാഴ്ച രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാവിലെ 11 മണിക്ക് ഓഫീസിൽ.