Top 5 News Today | ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു, മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (28/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 28 ഞായറാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. മുളക്പൊടി വിതറി വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ചു; കൊയിലാണ്ടിയിലെ എക്സൈസ് ഉദ്യോഗസ്ഥന്റെ സ്കൂട്ടർ മൂന്ന് വർഷങ്ങൾക്ക് ശേഷം കിണറ്റിൽ കണ്ടെത്തി
പയ്യോളി: അയനിക്കാട് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തുനിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ സ്കൂട്ടർ കിണറ്റിൽ കണ്ടെത്തി. കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അയനിക്കാട് നാഗത്തോടി അജയകുമാറിന്റെ സ്കൂട്ടറാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം കണ്ടത്തിയത്. അജയകുമാറിന്റെ വീടിന് 500 മീറ്റർ അകലെയുള്ള ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് സ്കൂട്ടർ കണ്ടെത്തിയത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. ”ചൊവ്വാഴ്ചയാണ് അവര്‍ പറഞ്ഞത്, ചേച്ചീ നാളെ മുതല്‍ ഇവിടെ വരേണ്ട, പാര്‍സലൊന്നും ഇനി ഉണ്ടാവില്ലയെന്ന്” റെയില്‍വേ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ ഏക ആശ്രയമായിരുന്ന ജോലി നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ ഗീത
കൊയിലാണ്ടി: ‘ചൊവ്വാഴ്ച വൈകുന്നേരം വണ്ടി പാര്‍സല്‍ അയക്കാനായി ഓഫീസിലെത്തിയപ്പോഴാണ് അവിടെയുണ്ടായിരുന്ന കുട്ടി പറഞ്ഞത് ചേച്ചീ നാളെ മുതല്‍ ഇവിടെ നിന്നും പാര്‍സല്‍ അയക്കാനാവില്ല, വരികയുമില്ല, കാത്തിരിക്കേണ്ട എന്ന്’ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കാനുള്ള തീരുമാനം തന്നെ സംബന്ധിച്ച് അത്രത്തോളം അപ്രതീക്ഷിതമായിരുന്നെന്നാണ് ഇവിടെ പോര്‍ട്ടറായി ജോലി ചെയ്യുന്ന ഗീത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. മേപ്പയ്യൂർ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു
മേപ്പയ്യൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന മേപ്പയ്യൂർ സ്വദേശിയായ യുവാവ് മരിച്ചു. നെടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്
മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.