Top 5 News Today | സി.പി.എം ഏരിയ കമ്മിറ്റി മെമ്പറായിരുന്ന വി.പി.ഗംഗാധരന്‍ മാസ്റ്റര്‍ അന്തരിച്ചു, ഖത്തറില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നടുവത്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (18/05/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 18 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. കൊയിലാണ്ടി സി.പി.എം ഏരിയ കമ്മിറ്റി മെമ്പറായിരുന്ന വി.പി.ഗംഗാധരന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി മുന്‍ ഏരിയാ കമ്മിറ്റി അംഗവും കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയുമായ വി.പി ഗംഗാധരന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. ഖത്തറില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നടുവത്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കീഴരിയൂര്‍: ഖത്തറില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നടുവത്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പെരുവാലിശ്ശേരി മീത്തല്‍ വിനീഷ് ആണ് മരണപ്പെട്ടത്. മുപ്പത്തിയാറ് വയസായിരുന്നു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. നവീകരണത്തിനായി 21 കോടി രൂപ, കൊയിലാണ്ടി ഹാര്‍ബറിനെ മാതൃകാ ഹാര്‍ബറാക്കും; ഹാര്‍ബര്‍ എഞ്ചിനീയറിങ് സബ് ഡിവിഷണല്‍ ഓഫീസ് കൊയിലാണ്ടിയില്‍ നിന്ന് മാറ്റില്ലെന്നും മന്ത്രിയുടെ ഉറപ്പ്

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിനെ മാതൃകാ ഹാര്‍ബറാക്കി മാറ്റുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹാര്‍ബറിന്റെ നവീകരണത്തിനായി 21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോള്‍ഡ് സ്‌റ്റോറേജ്, ഇന്റേണല്‍ റോഡ്, വല അറ്റകുറ്റപ്പണി കേന്ദ്രം എന്നിവയുടെ നവീകരണം ഉള്‍പ്പെടെയുള്ള ജോലികളാണ് ഈ തുക ഉപയോഗിച്ച് പൂര്‍ത്തിയാക്കുക.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു; 2.4 കോടിയുടെ അടിയന്തിര ടാറിംഗ് പ്രവൃത്തി ഇന്നാരംഭിക്കും

കൊയിലാണ്ടി: കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലുള്ള റോഡിനെ സുഗമമായ ഗതാഗതത്തിന് യോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 38.9 കോടിയുടെ വികസന പദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുക്കലിന് വന്ന കാലതാമസമാണ് പദ്ധതി വൈകിപ്പിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. ”കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി ജയിലില്‍ കിടന്ന, പൊലീസിന്റെ അടികൊണ്ട ഗംഗാധരന്‍ മാഷ്” സുഹൃത്തും സഹപ്രവര്‍ത്തകനുമായ ടി.കെ.കുഞ്ഞികണാരന്‍ ഓര്‍ക്കുന്നു

പാര്‍ട്ടിക്കുവേണ്ടി ജീവിതത്തിലെ നല്ലൊരു ഭാഗം മാറ്റിവെച്ച പ്രവര്‍ത്തകനായിരുന്നു ഗംഗാധരന്‍ മാസ്റ്റര്‍ എന്ന് ഓര്‍ക്കുകയാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കുഞ്ഞിക്കണാരന്‍. 1974-75 കാലത്ത് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടിയവരാണ് ഞാനും ഗംഗാധരന്‍ മാസ്റ്ററും. എന്നെക്കാളും ഒരു വര്‍ഷം മുമ്പേ ഗംഗാധരന്‍ മാസ്റ്റര്‍ പാര്‍ട്ടിയിലുണ്ട്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…