Top 5 News Today | എം.ഡി.എം.എയുമായി അരിക്കുളം സ്വദേശി അറസ്റ്റിൽ, കന്നൂരിലെ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (12/07/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂലൈ 12 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. വിദ്യാർത്ഥികളെ ലക്ഷ്യംവെച്ച് എം.ഡി.എം.എയുമായി ഓട്ടോയിൽ കറങ്ങി; അരിക്കുളം സ്വദേശിയെ പൊക്കി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: വിൽപ്പനയ്ക്കായെത്തിച്ച എം.ഡിഎം.എയുമായി അരിക്കുളം സ്വദേശിയായ യുവാവ് പിടിയിൽ. അരിക്കുളം ചെടപ്പള്ളി മീത്തൽ വിനോദ് (41) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 1.18 ​ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കൊയിലാണ്ടി കന്നൂരിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ കന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് അപകടം.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. സമയത്തിന് മുന്നേ ഓടിയെത്തും, പക്ഷേ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ മാത്രം നിർത്താൻ നേരമില്ല; യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിൽ ഇന്റർ സിറ്റിയുൾപ്പെടെ കൂടുതൽ ട്രെയിനുകൾ നിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഡി ക്ലാസ് റെയിൽവേ സ്റ്റേഷനിൽപോലും നിർത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയിൽ സ്‌റ്റോപ്പ് അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിക്ഷേധം ഉയരുന്നത്. നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ കൊയിലാണ്ടിയിലും നിർത്തണമെന്ന ആവശ്യം ദീർഘകാലമായി യാത്രക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും നിരാശയായിരുന്നു ഫലം. നിലവിൽ 15 സ്റ്റോപ്പുകളുണ്ടെെന്നും അതിനാൽ പുതിയ സ്റ്റോപ്പ് അനുവദിക്കാൻ പറ്റില്ലെന്നുമാണ് റെയിൽവേ ഇപ്പോൾ വ്യക്തമാക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. വിയ്യൂർ പുളിയഞ്ചേരിയിൽ എക്സെെസ് റെയ്ഡ്; 115 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരിയിൽ നിന്നും 115 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഐ.ബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടന്നായിരുന്നു റെയ്ഡ്. പേരാമ്പ്ര എക്സൈസ് പാർട്ടി ഇന്ന് രാവിലെ 11 മണിയോടെ നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…