കര്‍ണന്റെ ജീവിതത്തിന്റെ നാടകാവിഷ്‌കാരവും ഇരട്ട തായമ്പകയും; പിഷാരിക്കാവ് കളിയാട്ട മഹോത്സവത്തിലെ ഇന്നത്തെ പരിപാടികള്‍ അറിയാം


കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് ഇന്ന് വിവിധ പരിപാടികള്‍ അരങ്ങേറും. രാവിലെയും വൈകിട്ടും കാഴ്ചശീവേലി മേളപ്രമാണവും രാവിലെ 9.30 ന് രാമാനുചരിതം ഓട്ടന്‍തുള്ളലും ഉണ്ടായിരിക്കുന്നതാണ്.

രാത്രി എഴ് മണിക്ക് സ്വാതി തിയറ്റേഴ്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന കര്‍ണജീവിതത്തിന്റെ നാടകാവിഷ്‌കാരം ഇവന്‍ രാധേയന്‍ അരങ്ങേറും.

തുടര്‍ന്ന് രാത്രി എട്ട് മണിക്ക് റിജില്‍ കാഞ്ഞിലശ്ശേരി, സരുണ്‍ മാധവ് പിഷാരിക്കാവ് എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പകയും ഉണ്ടായിരിക്കുന്നതാണ്.