ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം; താഴത്തയില്‍ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി


കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയില്‍ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ മൂസതിന്റെ കാര്‍മികത്വതിലാണ് കൊടിയേറിയത്. ശേഷം ഗുളികന്റെ ഗുരുതി സമര്‍പ്പണം, ഉച്ചപൂജ, കുട്ടിച്ചാത്തന്‍ വെളളാട്ട്, കുട്ടിച്ചാത്തന്‍ തിറ, വൈകീട്ട് 6.30 ന് ദീപാരാധന, ശേഷം ഗുളികന്‍ വെളളാട്ട്, ഭഗവതിയുടെ വെളളാട്ട്, കരിമരുന്ന പ്രയോഗം, 12 മണിക്ക് ഗുളികന്‍ തിറ എന്നിവ നടന്നു.

പുലര്‍ച്ചെ 1.30 ന് ചാമുണ്ഡി തിറ കനലാട്ടം, ചാമുണ്ഡി ഗുരുതിതര്‍പ്പണം, 23 ന് വൈകീട്ട് 4 മണിയോടെ ശിങ്കാരി മേളത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കണ്ടങ്ങല്‍ ബ്രദേഴ്‌സ് ഒരുക്കുന്ന ആഘോഷവരവ്, പടിഞ്ഞാറിടത്ത് നാഗകാളി കോവിലേക്കുളള എഴുന്നളളിപ്പ്, 6.30 ന് താലപ്പൊലിയോടു കൂടിയുളള മടക്ക എഴുന്നളളിപ്പ് എന്നിവ നടക്കും.

തുടര്‍ന്ന് വാളകം കൂടല്‍ ,  കരിമരുന്ന് പ്രയോഗം എന്നിവയും നടക്കും. പുലര്‍ച്ചെ 2 മണിക്ക് ഭദ്രകാളിക്ക് ഗുരുതിയും തിറയും നടക്കും.