മാലിന്യ സംസ്ക്കരണം ഇനി എളുപ്പം; ചേമഞ്ചേരി യു.പി സ്കൂളിൽ തുമ്പൂർമുഴി കമ്പോസ്റ്റിംഗ്


ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്കൂളിന് നിർമ്മിച്ചു നൽകിയ തുമ്പൂർമുഴി കമ്പോസ്റ്റിംഗ് സമർപ്പണം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്ല്യ ബൈജു അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ ശുചിത്വ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് തുമ്പൂർമുഴി നിർമ്മിച്ചിട്ടുള്ളത്. ഹരിത കേരള മിഷൻ നെറ്റ് സീറോ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാലിന്യ നിർമ്മാജ്ജനവുമായി ബന്ധപ്പെട്ട് തുമ്പൂർമുഴി നിർമ്മിച്ചിരിക്കുന്നത്.

പഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സന്ധ്യ ഷിബു, വി.കെ അബ്ദുൾഹാരിസ്,നവ കേരള മിഷൻ റിസോഴ്സ് പേഴ്സൺ വൈഷ്ണവി കെ,വാർഡ് മെമ്പർ വത്സല പുല്യേത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ അജ്നഫ്, വി മുഹമ്മദ്ഷരീഫ്, സുധ തടവൻകയ്യിൽതുടങ്ങിയവർ സംസാരിച്ചു. വിദ്യാലയത്തിൻ്റെ പ്രധാന അദ്ധ്യാപിക സജിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ കെ ശ്രീഷു നന്ദിയും പറഞ്ഞു.