കനത്ത മഴയിൽ ചക്കിട്ടപാറയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പുഴയിലേക്ക് വീണു


ചക്കിട്ടപാറ: കനത്ത മഴയെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ നെടുവാൽ- ചെമ്പനോട റോഡിന്റെ സംരക്ഷ ഭിത്തി ഇടിഞ്ഞുവീണു. 30 മീറ്ററോളം നിളത്തിലാണ് സംരക്ഷ ഭിത്തി ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.

മൂന്ന് മാസങ്ങൾക്ക് മുമ്പ് പഞ്ചായത്താണ് നെടുവാൽ പുഴയ്ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന റോഡിന് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ഈ സംരക്ഷണ ഭിത്തിയാണ് ഇപ്പോൾ തകർന്ന് പുഴയിലേക്ക് പതിച്ചത്.

തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇന്നലെ പുഴയിലുണ്ടായ ശക്തമായ ഒഴുക്കിനെ തുടർന്നാകാം സംരക്ഷണ ഭിത്തി തകർന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംരക്ഷ ഭിത്തി തകർന്നതിനാൽ റോഡും അപകട ഭീഷണിയിലാണ്.