പേരാമ്പ്ര മുതുകാട് വളർത്തു പന്നികളെ വെട്ടി പരിക്കേൽപ്പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം; പേരാമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ റിമാൻഡിൽ


Advertisement

മുതുകാട്: സീതപ്പാറയില്‍ ഫാമില്‍ അതിക്രമിച്ചു കയറി ഫാമിലുള്ള പന്നികളെ വെട്ടി പരിക്കേല്‍പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍. മുതുകാട് സ്വദേശികളായ മഞ്ഞിലത്ത് അഭിഷേക്, നിജില്‍ താന്നിക്കണ്ടി, പേരാമ്പ്ര സ്വദേശി മരുതോറച്ചാലില്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.

Advertisement

സീതപ്പാറയിലെ പുത്തന്‍പുരക്കല്‍ തോമസ് (ടോമി)യുടെ ഫാമിലെ പന്നികളെയാമ് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവര്‍ ആക്രമിച്ചത്. ഫാമില്‍ അതിക്രമിച്ചു കയറി പന്നികളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ ഫാം ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

Advertisement

പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Advertisement