മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണമെടുത്തു, ഓടുപൊളിച്ച് അകത്തുകടന്നു; കീഴൂര്‍ തെരുഭഗവതി ക്ഷേത്രത്തില്‍ മോഷണം


കീഴൂര്‍: പള്ളിക്കര റോഡിലുള്ള കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു.

രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ ഓടു പൊളിച്ച് ഉള്ളിലേക്ക് കടന്നെങ്കിലും ശ്രീകോവിലിനുള്ളില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

എല്ലാമാസവും ആദ്യം ഭണ്ഡാരം തുറന്ന് പണം എടുക്കാറുണ്ട്. രണ്ടാഴ്ച മുമ്പാണ് അവസാനമായി പണമെടുത്തത്. അതിനാല്‍ വലിയ തോതില്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.