സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചു; വടകരയിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ പോക്സോ കേസിൽ അറസ്റ്റിൽ


Advertisement

വടകര: വടകരയിൽ വിവിധ പോക്സോ കേസുകളിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. ക്ഷേത്ര പൂജാരിയായ എറണാകുളം മേത്തല സ്വദേശി എം. സജി, ആയഞ്ചേരി സ്വദേശി കുഞ്ഞി സൂപ്പി, താഴെ തട്ടാറത്ത് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോക്സോ കോടതിയിൽ ഹാജരാക്കി.

Advertisement

അഞ്ച് വയസുകാരനെ പീഡിപ്പിച്ച കേസിലാണ് ക്ഷേത്ര പൂജാരി സജിയെ വടകര പോലീസ് അറസ്റ് ചെയ്തത്. ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാൾ പീഡിപ്പിച്ചത്. നേരത്തെ നിരവധി ക്ഷേത്രങ്ങളിൽ പൂജാകർമ്മങ്ങളിൽ ഏർപെട്ട ഇയാൾ അടുത്ത കാലത്താണ് വടകരയിലെത്തിയത്.

Advertisement

ഒമ്പതുകാരൻ സ്കൂൾ വിദ്യാർത്ഥിയെ വാടക സ്റ്റോറിലെത്തി പിഡിപ്പിച്ച കേസിലാണ് താഴെ തട്ടാറത്ത് ഇബ്രാഹിം അറസ്റ്റിലായത്. മറ്റൊരു കേസിലാണ് മധ്യവയസ്കനായ കുഞ്ഞി സൂപ്പിയെ അറസ്റ്റ് ചെയ്തത്.

Advertisement

Summary: Three people, including Temple Pujari, were arrested in the POCSO case