‘ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.പി.സി കേഡറ്റുകള്‍ നേതൃത്വം നല്‍കണം’; പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ത്രിദിന എസ്.പി.സി ക്യാമ്പ്


Advertisement

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടി വരുന്ന ഇക്കാലത്ത് സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി) തയ്യാറാകണമെന്ന് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്. പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ത്രിദിന എസ്.പി.സി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

Advertisement

ചടങ്ങില്‍ കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.അരവിന്ദന്‍ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി. പ്രധാനാധ്യാപിക എം.കെ.ഗീത, സ്റ്റാഫ് സെക്രട്ടറി ലിഗേഷ് കെ.കെ, മദര്‍ പി.ടി.എ പ്രസിഡന്റ് ജസി, എസ്.പി.സി പി.ടി.എ പ്രസിഡന്റ് മണി മരളൂര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement