സ്വകാര്യസ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു: നമ്പര്‍ പ്ലേറ്റില്ലാതെ സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടി, ബൈക്ക് മോഷണക്കേസില്‍ കോഴിക്കോട് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍


Advertisement

കോഴിക്കോട്: ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി കൊരമ്പയില്‍ വീട്ടില്‍ എം. അനസ് റഹ്മാന്‍ (20), വെസ്റ്റ്ഹില്‍ കണിയാറമ്പത്ത് വീട്ടില്‍ വി. സോനു (27), നെല്ലിക്കോട് അടമ്പാട്ട് മീത്തല്‍ വീട്ടില്‍ ടി. അക്ഷയ് (25) എന്നിവരെയാണ് പിടിയിലായത്.

Advertisement

പത്താം തീയതി രാത്രി കല്ലായി റോഡിലെ സ്വകാര്യസ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അനേഷ്വണത്തില്‍ നമ്പര്‍പ്ലേറ്റില്ലാതെ അക്ഷയും സോനുവും സഞ്ചരിച്ച ബൈക്ക് പൊറ്റമ്മല്‍ ഭാഗത്തുനിന്ന് പിടികൂടി. ചോദ്യംചെയ്യലില്‍ ഇരുവരും അനസിന്റെ സഹായത്തോടെ മോഷ്ടിച്ച വാഹനമാണെന്ന് വ്യക്തമായി. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Advertisement
Advertisement

summary: three persons arrested in kozhikode bike theft case