വന്‍ തിരമാലകള്‍; തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശ്ശൂരും കടലാക്രമണം രൂക്ഷം


Advertisement

തിരുവനന്തപുരം: തൃശ്ശൂര്‍ പെരിഞ്ഞനം ബീച്ചില്‍ ശക്തമായ കടലേറ്റം. കടലാക്രമണത്തില്‍ നിരവധി വീടുകളും വള്ളങ്ങളും തകര്‍ന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.

Advertisement

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ കടലാക്രമണം തുടങ്ങിയതായി പരിസരവാസികള്‍ പറയുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും കടല്‍ക്ഷോഭം സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Advertisement

കടലേറ്റത്തില്‍ നിരവധി വള്ളങ്ങളും വലകളും നശിച്ചു. തെമ്മാര്‍ എന്ന പ്രതിഭാസമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കടലില്‍ കടല്‍ ചുഴലി കണ്ടിരുന്നതായും തൊഴിലാളികള്‍ പറഞ്ഞു.

Advertisement