നൂറിൽ നൂറ്; എസ് സി ഫണ്ട് പൂർണമായി ചിലവഴിച്ച തിക്കോടി പഞ്ചായത്തിന് പുരസ്‌കാരം

തിക്കോടി: എസ് സി ഫണ്ട് പൂർണമായി ചിലവഴിച്ച തിക്കോടി പഞ്ചായത്തിന് പുരസ്‌കാരം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് തിക്കോടി പഞ്ചായത്തിന് ലഭിച്ചത്. തൃശൂർ ജവഹർലാൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു അലക്സ് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേതൃതത്തിലുള്ള ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കും പുരസ്‌കാരം സമ്മാനിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം വൈസ്‌ പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, ജീവനക്കാർക്ക് വേണ്ടി സെക്രട്ടറി രാജേഷ് ശങ്കർ, രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.