കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷൻ പരിധിയിലുള്ള വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചാലിൽ പള്ളി ട്രാൻസ്ഫോർമറിൻ്റെ പള്ളിയത്ത് കുനി ഭാഗത്തേയ്ക്ക് വരുന്ന എച്ച്ടി ലൈന്‍ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 9മണി മുതല്‍ മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. എച്ച്ടി ലൈന്‍ വലിക്കുന്ന വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലുള്ള വിവിധയിടങ്ങളില്‍ നാളെ (07/12/24) വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പാത്തേരി താഴെ, ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 3 മണി വരെ ശാരദ ഹോസ്പിറ്റല്‍ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ട്രാൻസ്‌ഫോർമറുകളിൽ സ്‌പേസർ വർക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

മൂടാടി സെക്ഷൻ പരിധിയിലുള്ള വിവിധയിടങ്ങളില്‍ നാളെ (07/12/24) വൈദ്യുതി മുടങ്ങും. സ്‌പേസർ വർക്കിന്റെ ഭാഗമായി നന്തി അറബിക് കോളേജ്, തുഷാരമുക്ക് ഭാഗങ്ങളിൽ രാവിലെ 7.30 AM മുതൽ 3 മണി വരെയാണ് വൈദ്യുതി മുടങ്ങുക.