കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളഇല്‍ നാളെ വൈദ്യുതി മുടങ്ങും. പാത്തേരി ട്രാന്‍സ്‌ഫോമറിന് കീഴില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.

ലൈനില്‍ സ്‌പെയ്‌നര്‍ ഇടുന്ന ജോലിയുള്ളതിനാല്‍ ഗംഗേയും ഐസ് ഫാക്ടറി ട്രാന്‍സ്‌ഫോമറിന് കീഴില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പതുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.

അരിക്കുളം സെക്ഷന്‍:

ചാലില്‍ പള്ളി ട്രാന്‍സ്‌ഫോമറിന്റെ പരിധിയില്‍ വരുന്ന പള്ളിയത്ത് കുനി ഭാഗത്തേക്ക് തിങ്കളാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. പുതിയ എച്ച്.ടിലൈന്‍ വലിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.