‘കോയിക്കോടന്‍ രീതിയില്‍ മിണ്ടാന്‍ പറ്റുമോ ഇങ്ങക്ക്’; എന്നാല്‍ ബേസില്‍ ജോസഫ് നായകനാവുന്ന സിനിമയില്‍ അഭിനയിക്കാനൊരു അവസരമുണ്ട്


Advertisement

ബേ
സില്‍ ജോസഫ് നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് തിരക്കഥയെഴുതി മുഹ്ഷിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. നൈസാം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
Advertisement

കോഴിക്കോടന്‍ ഭാഷ സംസാരിക്കാന്‍ അറിയണമെന്നതാണ് നിബന്ധന. വ്യത്യസ്ത പ്രായപരിധിയില്‍പ്പെട്ട നിരവധി പേര്‍ക്ക് അവസരമുണ്ട്.

Advertisement

കോസ്റ്റിങ് കാളിന്റെ പോസ്റ്റര്‍ ബേസില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘ഞമ്മളെ സ്വന്തം ബേസില്‍ ജോസഫ് നായകനാവ്ണ സിനിമ, ഈ അണ്ഡകടാഹത്തിലെ മുയ്മന്‍ ആള്‍ക്കാരും അയച്ചോളി, പക്ഷേ ഇങ്ങള് കോയിക്കോട് സംസാരിക്കണം. അപ്പൊ അയച്ച് തുടങ്ങിക്കോളി,’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് 31 ആണ് അപേക്ഷ അയക്കേണ്ട അവസാന തിയതി.

Advertisement

summary: there is an opportunity to act in a film starring Basil Joseph