വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ മോഷണ ശ്രമം; ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തു


കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ മോഷണ ശ്രമം. കൊല്ലം-നെല്യാടി റോഡരികിലായുള്ള ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് മോഷ്ടാവ് തകര്‍ത്തു. എന്നാല്‍ ഭണ്ഡാരത്തില്‍ നിന്ന് പണമെടുക്കാന്‍ മോഷ്ടാവിന് സാധിച്ചില്ല.

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത വിവരം അറിയുന്നത്. ഭണ്ഡാരം തുറന്ന് പണമെടുക്കാനായി എത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് പൂട്ട് തകര്‍ത്തത് ആദ്യം കണ്ടത്. ഉടന്‍ തന്നെ കമ്മിറ്റി ഭാരവാഹികള്‍ വിവരം കൊയിലാണ്ടി പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


Related News: അലങ്കരിച്ച ആറാനകളുടെ തലയെടുപ്പിന്റെ പ്രഭയോടെയുള്ള എഴുന്നള്ളത്ത്; 101 വാദ്യകലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം, വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവ കാഴ്ചകളിലൂടെ- ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം


Content Highlights / English Summary: Theft attempt at Viyyur Sree Sakthan Kulangara Temple. Breaking News.