നാടക പ്രവര്‍ത്തകനായിരുന്ന മുചുകുന്ന് ചാരുപറമ്പില്‍ രമേശന്‍ അന്തരിച്ചു


Advertisement

മുചുകുന്ന്: നാടക പ്രവര്‍ത്തകനായിരുന്ന മുചുകുന്ന് ചാരുപറമ്പില്‍ രമേശന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു.

Advertisement

നടന്‍, സംവിധായകന്‍, രംഗ സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരുന്നു. അനശ്വര മുചുകുന്ന്, കെ.ടി.എസ് പുളിയഞ്ചേരി എന്നിവയുടെ നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സംസ്ഥാനതലത്തിൽ നിരവധി അവാർഡുകൾ നേടിയ യയാതി, ലങ്കാലക്ഷ്മി,കൊമാല,ദടെമ്പസ്റ്റ് എന്നീ നാടകങ്ങളുടെ ഭാഗമായിരുന്നു. ടി.സുരേഷ്, സുവീരന്‍, എം.കെ.സുരേഷ് ബാബു എന്നീ സംവിധായകന്മാര്‍ക്കൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചു.

Advertisement

അച്ഛന്‍: പരേതരായ കുഞ്ഞിരാമന്‍ നായര്‍. അമ്മ: പരേതയായ മാളു. സഹോദരന്‍: ദിനേശന്‍.

Advertisement