ഒരു വർഷത്തേക്ക് ‘പീക്കുമോൻ’ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല; സ്വകാര്യ ബസ് ഡ്രെെവറായിരുന്ന യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കോഴിക്കോട് : നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോടെ സ്വകാര്യ ബസ് ഡ്രെെവറായിരുന്ന മിഥുൻ രാജ് (പീക്കുമോൻ) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഇയാൾക്കെതിരെ കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ വച്ച് അടിപിടി, വധശ്രമം, മാരകമയക്കുമരുന്നായ എംഡിഎംഎ വിൽപ്പനക്കായി കൈവശംവെക്കുക മുതലായ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ അറിയപ്പെടുന്ന റൌഡിയായി കണക്കാക്കുകയും ഈ ജില്ലയിലെ ടിയാൻ്റെ സ്വതന്ത്രമായ സാന്നിദ്ധ്യം പൊതു ജനങ്ങളുടെ സമാധാനത്തിന് ഭീഷണിയായതിനാലാണ് നടപടി.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പലിവാൾ കാപ്പാ നിയമപ്രകാരം നാടു കടത്തുന്നതിനായി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡി.ഐ.ജി ആന്റ് കമ്മീഷണർ ഓഫ് പോലീസ് രാജ്പാൽ മീണ ഒരു വർഷത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.