ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ചു; ചക്രങ്ങള്‍ തലയ്ക്കിടിച്ച് യുവാവിന് ദാരുണാന്ത്യം


തൃശ്ശൂര്‍: ഓടി കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്.

ഇന്ന് 3.15 ഒാടെ ദേശീയ പാതയില്‍ നടത്തറ സിഗ്‌നല്‍ ജങ്ഷന് സമീപത്ത് ആയിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ച് റോഡരികില്‍ താത്കാലിക ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്റെ തലയിലിടിക്കുകയായിരുന്നു.