ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വീണ്ടും ചുളം വിളിയുയരുന്നു; ഒക്ടോബർ പത്ത് മുതൽ ട്രെയിൻ നിർത്തും, സ്റ്റോപ്പനുവദിച്ച ട്രെയിനുകൾ ഇവയാണ്…
ചേമഞ്ചേരി: നീണ്ട നാളുകളായുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് റെയിൽവേ. കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ ട്രെയിനുകൾ ഒക്ടോബർ 10 മുതൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലും നിർത്തും. കണ്ണൂരിലേക്കും കോഴിക്കോടേക്കുമായി ഏഴ് ട്രെയിനുകൾക്കാണ് സ്റ്റേഷനിൽ വീണ്ടും സ്റ്റോപ്പനുവദിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് കോഴിക്കോട്-കണ്ണൂർ (06481), കണ്ണൂർ-ഷൊർണൂർ മെമു, കണ്ണൂർ-കോഴിക്കോട് മെമു, കണ്ണൂർ-കോയമ്പത്തൂർ (16607) എന്നിവയും കണ്ണൂർ ഭാഗത്തേക്ക് കോയമ്പത്തൂർ-കണ്ണൂർ (നമ്പർ 16608), തൃശ്ശൂർ-കണ്ണൂർ (16609), , മംഗളൂരു-കോഴിക്കോട് (16610), എന്നീ വണ്ടികളാണ് നിർത്തുക.
ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി, ഉള്ള്യേരി പഞ്ചായത്തുകളിലെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. സീസൺ ടിക്കറ്റ് യാത്രക്കാർ ഏറെയുണ്ട് ഇവിടെ. വിദ്യാർഥികൾക്കും ജോലിക്കാരുൾപ്പെടെയുള്ളവർക്കും ഏറെ ആശ്വാസം നൽകുന്നതാണ് റെയിൽവേയുടെ തീരുമാനം.
Summary: The train will stop at Chemanchery railway station from October 10, the details of the trains allowed to stop arr..