നവകേരള സഭ; കൊയിലാണ്ടി നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു


കൊയിലാണ്ടി: നവംബര്‍ 25 ന് കൊയിലാണ്ടിയില്‍ സംഘടിപ്പിക്കുന്ന നവകേരള സഭ വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരിച്ച് കൊയിലാണ്ടി നഗരസഭ.

ഇ.എം.എസ് ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ സ്വാഗതം പറഞ്ഞു.

നോഡല്‍ ഓഫീസര്‍ എന്‍.എം. ഷീജ പദ്ധതി വിശദീകരിച്ചു. സംഘാടക സമിതി പാനല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അവതരിപ്പിച്ചു. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ.കെ. അജിത്, കെ.എ. ഇന്ദിര, സി. പ്രജില, നിജില പറവക്കൊടി, ആസൂത്രണ സമതി വൈസ് ചെയര്‍മാന്‍ എ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഇന്ദു. എസ്. ശങ്കരി നന്ദിയും പറഞ്ഞു.