കാണാതായ ചെങ്ങോട്ടുകാവ് സ്വദേശിയെ പറശ്ശിനിക്കടവില്‍ കണ്ടെത്തി


കൊയിലാണ്ടി: കഴിഞ്ഞദിവസം കാണാതായ ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ സ്വദേശിയെ പറശ്ശിനിക്കടവില്‍ കണ്ടെത്തി. പറശ്ശിനിക്കടവില്‍ നിന്നും ഇയാളെ തിരിച്ചറിഞ്ഞവര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സഹോദരന്‍ പറശ്ശിനിക്കടവിലെത്തി ഇയാളെ തിരിച്ചറിഞ്ഞു.

ഇന്നലെ രാവിലെ ഏഴുമണിമുതലായിരുന്നു ഇയാളെ കാണാതായത്. കൊയിലാണ്ടി ആശുപത്രിയില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്ത നിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതോടെയാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്.