ഇരുമ്പ് കമ്പികളുമായി വന്ന ലോറി തകരാറിലായി; വെറ്റിലപ്പാറ പൂക്കാട് റോഡില്‍ ഗതാഗതക്കുരുക്ക്


പൂക്കാട്: പൊയില്‍ക്കാവ് അണ്ടര്‍പ്പാസ് പ്രവൃത്തിയ്ക്കായി ഇരുമ്പുകമ്പികളുമായെത്തിയ ലോറി തകരാറിലായി. ഇന്ന് പുലർച്ചെയാണ് സംഭവം. ഇതേത്തുടര്‍ന്ന് വെറ്റിലപ്പാറ പൂക്കാട് റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ വണ്ടി തകരാറിലായതായാണ് വിവരം. ഇരുഭാഗത്തുകൂടിയും വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും നിരങ്ങി നിരങ്ങി പോകുന്ന സ്ഥിതിയാണ്. അതിനാല്‍ വെറ്റിലപ്പാറ പൂക്കാട് റോഡില്‍ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി നടക്കുന്നതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊടിശല്യവും രൂക്ഷമാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.