ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം: ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ


കോഴിക്കോട്: സാമൂഹികാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളേയും കുതിപ്പുകളേയും പിറകോട്ടടിപ്പിക്കുന്ന ആസൂത്രിത ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ തൊഴില്‍ മന്ത്രിയും സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ടുമായ ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

കോഴിക്കോട് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസ് ഹാളില്‍ കോഴിക്കോട് കേന്ദ്രമായി ഫാര്‍മസിസ്റ്റുകള്‍ രൂപീകരിച്ച പ്രോഗ്രസീവ് ഫാര്‍മസിസ്റ്റ് ഫോറം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പാലിയേറ്റീവ് – സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം സി.ഐ.ടി.യു ജില്ലാ ജനറല്‍ സിക്രട്ടറി പി.കെ.മുകുന്ദന്‍ നിര്‍വഹിച്ചു. ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗത്വ വിതരണം കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് ഒ.സി.നവീന്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാര്‍മസി കൗണ്‍സില്‍ അംഗങ്ങളായ എം.ആര്‍.അജിത്ത് കിഷോര്‍, വി.കെ.സജില, കെ.ടി.വി രവീന്ദ്രന്‍, മുന്‍ ഫാര്‍മസി കൗണ്‍സില്‍ അംഗം സി.ബാലകൃഷണന്‍, ജയചന്ദ്രന്‍ പൊന്‍മിളി, വിമല വിജയന്‍ മലപ്പുറം, എ.അജിത്ത് കുമാര്‍ ആലപ്പുഴ,
പി. ജെ. അന്‍സാരി, അബ്ബാസ് മാസ്റ്റര്‍ സുരക്ഷ പാലിയേറ്റീവ്, ബിജുലാല്‍ തിരുവനന്തപുരം, വിജയകുമാര്‍ കണ്ണൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

പ്രോഗ്രസീവ് ഫാര്‍മസിസ്റ്റ് ഫോറം ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സക്രട്ടറി എം.ജിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സൊസൈറ്റി ട്രഷറര്‍ നവീന്‍ലാല്‍ പടിക്കുന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹമൂദ് മൂടാടി സ്വാഗതവും എസ്.ഡി.സലീഷ് കുമാര്‍ നന്ദി പറഞ്ഞു.