‘കുഞ്ഞിന് നാവിന് കുഴപ്പമില്ലായിരുന്നു, ഇനി ഒരു കുട്ടിയ്ക്കും ഈ ഗതി വരരുത്’; നാല് വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി കുടുംബം


കോഴിക്കോട്: നാല് വയസ്സുകാരിയ്ക്ക് നാവില്‍ ശസ്ത്ക്രിയ നടത്തിയ സംഭവത്തില്‍ മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കി കുടുംബം. ഇനി ഒരു കുട്ടിയ്ക്കും ഈ ഗതി വരരുതെന്നും പോലീസില്‍ പരാതി നല്‍കുമെന്നും കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കൈവിരല്‍ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ നാല് വയസ്സുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയ്ക്ക് 6 വിരലുകള്‍ ഉളളത് സംബന്ധിച്ച ശസ്ത്രക്രിയയ്ക്കായിരുന്നു കുടുംബം എത്തിയത്. നഴ്‌സുമാര്‍ ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് പറഞ്ഞ് ബന്ധുക്കളെ സമീപിച്ചപ്പോഴാണ് കൈവിരലുകള്‍ അതേ പോല ബന്ധുക്കള്‍ കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോള്‍ വൈരുദ്ധ്യമായ മറുപടി നല്‍കിയെന്നും കുട്ടിയെ വീണ്ടും ശസ്ത്ക്രിയയ്ക്കായി കൊണ്ടുപോയന്നും ബന്ധുക്കള്‍ പറയുന്നു.

പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മെഡിക്കല്‍ സൂപ്രണ്ടും ഡോകട്‌റും കുട്ടിയ്ക്ക് നാവിന് കുഴപ്പമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് സര്‍ജറി ചെയ്തതുമെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ കുട്ടിയ്ക്ക് നാവിന് യാതൊരു കുഴപ്പമില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

വീഴ്ച സംഭവിച്ചുവെന്ന് മനസ്സിലാക്കിയതോടെ സംഭവത്തില്‍ ഡോക്ടര്‍ കുറ്റസമ്മതം നടത്തിയതായി കുടുംബം വ്യക്തമാക്കിയിരുന്നു. നിലവില്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സുപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.