‘സൂര്യൻ കലിപ്പിലാണ്’ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; കോഴിക്കോട് ജില്ലയില്‍ സൂര്യാഘാതത്തിന് സാധ്യത, മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്


തിരുവനന്തപുരം: കനത്ത ചൂടില്‍ ചുട്ടുപൊള്ളി കേരളം. കോഴിക്കോട് ജില്ലയില്‍ സൂര്യാഘാത സാധ്യത മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്.

ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നത്. കണ്ണൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നവയാണ് സൂര്യാഘാത സാധ്യതയുള്ള മറ്റ് ജില്ലകള്‍.

ഇനി മുതല്‍ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്.