പേരാമ്പ്ര പാലേരിയില്‍ വയലില്‍ തീ പിടുത്തം; രണ്ടേക്കറോളം സ്ഥലം കത്തിയെരിഞ്ഞു



 പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഹൈസ്കൂളിനു സമീപം കന്നാട്ടി വയലില്‍ തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഏകദേശം രണ്ടേക്കറോളം സ്ഥലത്താണ് തീപടര്‍ന്നത്. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

സേറ്റഷന്‍ ഓഫീസര്‍ സി.പി. ഗിരീഷന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. വയലില്‍ ആരോ തീകൊടുത്തതാണെന്നാണ് നിഗമനമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വയലിലെ പുല്ല് കത്തിയതല്ലാതെ നാശനഷ്ടങ്ങളൊന്നുമില്ല. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ അപകടങ്ങളൊന്നും തന്നെ ഉണ്ടായില്ല.

സീനിയർ ഫയർ ഓഫീസർ ഐ. ഉണ്ണികൃഷ്ണൻ, ഫയർ ഓഫീസർമാരായ കെ. ശ്രീകാന്ത്, എസ്.ആർ. സാരംഗ്, എം. മനോജ്, വിജേഷ് പി.എം., ഷൈജു വി.കെ, അജേഷ് .കെ, ഹോം ഗാർഡ്മാരായ കെ.പി.ബാലകൃഷ്ണൻ, പി.സി. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.