കൊയിലാണ്ടിക്കാരുടെ കൂട്ടുകെട്ടിൽ പിറന്ന ‘മൃണാളിനി’; ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക്… 


കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ കൂട്ടുകെട്ടിൽ പിറന്ന ഹ്രസ്വചിത്രം മൃണാളിനി പ്രേക്ഷകരിലേക്ക് എത്തുന്നു. ആനക്കുളം സ്വദേശികളായ റോബിൻ ബി.ആർ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ലിജിൻരാജ് ആണ്. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊയിലാണ്ടി താക്കര ഓഡിറ്റോറിയത്തിൽ നടന്നു. സിനിമ-നാടക രംഗത്തെ ഒട്ടനവധി കലാകാരന്മാരുടെ സാന്നിധ്യത്തിലാണ് പ്രിവ്യൂ ഷോ നടന്നത്.

കൊയിലാണ്ടിയെ പശ്ചാത്തലമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ റോബിൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എല്ലാ പ്രേക്ഷകരും ചിത്രം ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ സ്നേഹികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചിത്രം പിറക്കുന്നത്. നേരത്തെ ക്യാമറാമാനായി ജോലി ചെയ്തിരുന്നു, സംവിധാനത്തിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കകം പ്രമുഖ യു ട്യൂബ് ചാനൽ വഴി ചിത്രം റിലീസ് ചെയ്യും. രഞ്ജുഷ എൻ.കെ, ഷെെജു ചാവശ്ശരി, നൗഷാദ് ഇബ്രാഹിം, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉജീഷ് പുനത്തിൽ നിർമ്മിച്ച് നിവേക് ശ്രീധർ കോ -പ്രോഡ്യൂസറുമാണ് ചിത്രം ഇറക്കിയത്.

സായി ബാലനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. സലീൽ ബാലന്റേതാണ് മിക്സിങ്. എഡിറ്റിം​ഗ് വടകര സ്വദേശി അഭിജിത്ത്. ക്യാമറ കെെകാര്യം ചെയ്തത് ബെൻജിത്ത്. അസോസിയേറ്റ് ക്യാമറ അസൃത് സന്തോഷ് ആൻസൺ ജേക്കബാണ് ചിത്രത്തിന്റെ ചീഫ് അസോസിയറ്റ് ഡയറക്ടർ.