ചാനിയംകടവ് കടവത്തെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കൂത്താളി സ്വദേശി
മുയിപ്പോത്ത്: മുയിപ്പോത്ത് കടവത്ത് കണ്ടെത്തിയ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൂത്താളി സ്വദേശിയായ പാറപ്പുറത്ത് ലാലു ആണ് മരിച്ചത്. 45 വയസായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയാണ് മുയിപ്പോത്ത് പ്രാണമുണ്ടക്കല്‍ കടവില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ് ലാലു.
മൃതദേഹം കടവത്തുനിന്നും മാറ്റിയിട്ടില്ല. ബന്ധുക്കള്‍ സ്ഥലത്ത് എത്തിയാലുടന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റുമെന്ന് മേപ്പയ്യൂര്‍ പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.