പാചകം ചെയ്യുന്നതിനിടെ കുക്കര്‍ പൊട്ടിത്തെറിച്ചു; താമരശ്ശേരിയില്‍ യുവതിയ്ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും പൊള്ളലേറ്റു


Advertisement

താമരശ്ശേരി: പാചകം ചെയ്യുന്നതിനിടെ കുക്കര്‍ പൊട്ടിത്തെറിച്ച് യുവതിയ്ക്കും രണ്ട് മക്കള്‍ക്കും പൊള്ളലേറ്റു. പരപ്പന്‍പൊയില്‍ ചെമ്പ്ര പടിഞ്ഞാറേ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ മുംതാസ് (33), മക്കളായ മിര്‍ഫ (4), ആയിഷ ബീവി (5) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

Advertisement

ഞായറാഴ്ച രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. പ്രഷര്‍കുക്കര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. മുംതാസിന്റെയും മിര്‍ഫയുടെയും കാലിനും ആയിഷയുടെ കഴുത്തിനും നെഞ്ചിനുമിടയിലായാണ് പൊള്ളലേറ്റത്.

Advertisement

താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisement

summary: The cooker exploded while cooking; In Thamarassery, a young woman and her toddler were burnt